Skip to main content
കൊച്ചി

private bus serviceചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. കൊച്ചിയില്‍ ചൊവാഴ്ച ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ യോഗത്തിലാണ് തീരുമാനം.

 

15 വര്‍ഷം എന്ന കാലാവധി എടുത്തുകളയണമെന്നും സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ആവശ്യമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ബസ്സ് ഉടമകള്‍ ആവശ്യപ്പെടുന്നു.