Skip to main content
കൊച്ചി

tp chandrasekharanടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 24 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സി.പി.ഐ.എം നേതാവും എം.എല്‍.എ കെ.കെ ലതികയുടെ ഭര്‍ത്താവുമായ പി. മോഹനന്‍ ഉള്‍പ്പെടെയുള്ള 24 പേര്‍ക്ക് കോടതി നോട്ടീസ് അയക്കും.  

 

തെളിവുകള്‍ വേണ്ട വിധത്തില്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതെന്ന്‍ വാദിച്ചാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ നീതി ഉറപ്പാക്കാനായി പ്രതികളെ വിട്ടയച്ച ഉത്തരവ് റദ്ദാക്കി അവര്‍ ചെയ്ത കുറ്റത്തിനു കൂടി ശിക്ഷ വിധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

ടിപി വധക്കേസില്‍ 12 പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരില്‍ 11 പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.