Skip to main content
കൊച്ചി

kerala high court

 

വെള്ളിയാഴ്ച പരിഗണിക്കാനിരുന്ന ബാര്‍ ലൈസന്‍സ് കേസുകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അഡ്വക്കേറ്റ് ജനറലിന് ഇന്ന് ഹാജരാകുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് തള്ളിയ ജസ്റ്റീസ് ചിദംബരേശന്‍ കേസ് വെള്ളിയാഴ്ച രണ്ട് മണിക്ക് കേസ് പരിഗണിക്കുമെന്ന്‍ അറിയിച്ചു.

 

വളരെ മാധ്യമശ്രദ്ധ നേടിയ കേസായാതിനാല്‍ അടിയന്തര പരിഗണന ആവശ്യമുണ്ടെന്ന് കാണിച്ചാണ് ജസ്റ്റീസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് അപേക്ഷ നിരസിച്ചത്. അഡ്വക്കേറ്റ് ജനറലിന് അസൗകര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അഭിഭാഷകരില്‍ പ്രാഗത്ഭ്യമുള്ള മറ്റാരെയെങ്കിലും വച്ച് കേസ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട 54 കേസുകളാണ് ഇന്ന് പരിഗണിക്കുന്നത്.

 

കേസുകള്‍ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റീസ് സി.ടി രവികുമാര്‍ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് വിധി പറയാനിരിക്കേ കേസില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ചിദംബരേശിന്റെ ബഞ്ച് കേസുകള്‍ പരിഗണിക്കുന്നത് ഏറ്റെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ തവമണി വഴി ഹര്‍ജിക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് ജഡ്ജി സി.ടി രവികുമാര്‍ ആരോപിച്ചിരുന്നു.