മലപ്പുറം
മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാള്‍ കണ്ടനകം മാണൂരില്‍ താമസക്കാരിയായ അനീഷ (23) ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ സ്റ്റേഷനിലുളളിലെ വനിതകള്‍ക്കുള്ള റെസ്റ്റ് റൂമില്‍ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എടപ്പാള്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ 10 പവൻ സ്വർണവും എ.ടി.എം കാർഡും മോഷ്ടിച്ച കേസിൽ ബുധനാഴ്ചയാണ് അനീഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്.