Skip to main content

r Kuriakose Elias Chavara,Sister Euphrasia ഇന്ത്യയിലെ കത്തോലിക്കാ സഭയില്‍ നിന്നുള്ള ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യാമ്മയും വിശുദ്ധ പദവയിലേക്ക്. ഇരുവരുടെയും പേരിലുള്ള അത്ഭുതപ്രവൃത്തികള്‍ അംഗീകരിച്ചാണ് മാര്‍പ്പാപ്പ വിശുദ്ധ പദവി നല്‍കുന്നത്. വാഴ്ത്തപ്പെട്ട പദവിയില്‍ ഉള്ള ഇവരുടെയും അത്ഭുത പ്രവൃത്തികള്‍ പരിശോധിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച കര്‍ദ്ദിനാള്‍ സമിതിയുടെ ഡിക്രി പരിശോധിച്ചാണ് ഇവരെ പുതിയ പദവിയിലേക്ക് ഉയര്‍ത്തുന്നത്. നാമകരണ ചടങ്ങുകള്‍ ഒക്‌ടോബറില്‍ നടക്കും.

 

വൈദികന്‍, വിദ്യാഭ്യാസചിന്തകന്‍, വാഗ്മി, ബഹുഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറ എന്ന ചാവറയച്ചന്‍. കുട്ടനാട്ടില്‍ കൈനകരിയിലെ ചാവറ കുടുംബത്തില്‍ 1805 ഫെബ്രുവരിയില്‍ ജനിച്ചു. 1829-ല്‍ വൈദികനായി.  കേരള സുറിയാനി സഭയ്ക്കുവേണ്ടി മാന്നാനത്ത് അച്ചുകൂടം സ്ഥാപിച്ച് ആധ്യാത്മികഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണമാരംഭിച്ചതും ചാവറയച്ചനാണ്.  വൈദികര്‍ക്കു വേണ്ടിയുള്ള സി.എം.ഐ സഭ(കാര്‍മലൈറ്റ്‌സ് മേരി ഇമാകുലേറ്റ്) കന്യാസ്ത്രികള്‍ക്കു വേണ്ടിയുള്ള സി.എം.സി സഭ( കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മദര്‍ ഓഫ് കാര്‍മ്മല്‍) എന്നിവ സ്ഥാപിച്ചത് ചാവറയച്ചനാണ്. 1986-ലാണ് ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

 

തൃശൂര്‍ സ്വദേശിനിയാണ് എരുപ്രാസ്യമ്മ. സി.എം.സി സഭാംഗമാണ് എവുപ്രസ്യമ്മ. സഹനത്തിന്റെ പാതയിലൂടെയാണ് എവുപ്രസ്യമ്മ വിശുദ്ധ പദവിയില്‍ എത്തിയത്. ഇരിങ്ങാലക്കുടക്കടുത്ത് കാട്ടൂര്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞത്തിയുടെയും മകളായ എവുപ്രാസ്യ ഒല്ലൂര്‍ സെന്‍റ് മേരീസ് മഠത്തില്‍ 45 വര്‍ഷത്തോളം പ്രാര്‍ഥനാപൂരിതമായ ജീവിതമാണ് നയിച്ചത്. 1987-ലാണ് സിസ്റ്റര്‍ എവുപ്രാസ്യമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചത്.