Skip to main content
ന്യൂഡല്‍ഹി

lpg gas cylinder

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. സബ്‌സിഡിയോടെ ലഭിക്കുന്ന 12 സിലിണ്ടറിന് ശേഷം വാങ്ങുന്ന സിലിണ്ടറിന് നൂറുരൂപ കുറച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞമാസം സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില 107 രൂപയും കുറച്ചിരുന്നു. ജനുവരിയില്‍ 220 രൂപ കൂട്ടിയ ശേഷമാണ്‌ ഇപ്പോള്‍ രണ്ടു തവണയായി 207 രൂപ കുറച്ചിരിക്കുന്നത്‌.

 

ഏപ്രില്‍ മാസത്തിലെ വില പുനര്‍നിര്‍ണയത്തിലാണ്‌ വില കുറച്ചിരിക്കുന്നത്‌. ഡല്‍ഹിയില്‍ 1080.50 രൂപയില്‍ നിന്ന് 980.50 രൂപയായിട്ടാണ് വില കുറഞ്ഞത്. ഇന്ത്യയിലെ ഭൂരിഭാഗം ഗാര്‍ഹിക ഉപഭോക്‌താക്കളുടെയും പ്രതിവര്‍ഷ പാചകവാതക ഉപഭോഗം പത്തു സിലിണ്ടറില്‍ താഴെയാണെന്നതിനാല്‍ പുതിയ വിലക്കുറവിന്റെ ഗുണഭോക്‌താക്കള്‍ കുറവായിരിക്കും. 

 

വിമാന ഇന്ധനത്തിന്റെ വിലയും നാലുശതമാനം കുറച്ചിട്ടുണ്ട്. കഴിഞ്ഞമാസം ഒരു കിലോലിറ്ററിന് കൂട്ടിയതാണ് 753.34 രൂപ ഇപ്പോള്‍ കുറച്ചത്. അന്താരാഷ്ട്രവില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് രണ്ടിന്റെയും വില കുറയ്ക്കാന്‍ കാരണം.