Skip to main content
ബെര്‍ലിന്‍

sakkaa first patriarchയാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ അന്തരിച്ചു. 81 വയസ്സുള്ള ബാവ ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന്‍ വൈകിട്ടായിരുന്നു അന്ത്യം. സംസ്കാര ദിവസം തീരുമാനിച്ചിട്ടില്ല. ക്രിസ്തു ശിഷ്യനായ വിശുദ്ധ പത്രോസിന്റെ 122-ാമത്തെ പിന്‍ഗാമിയായാണ്‌ പാത്രിയര്‍ക്കീസ്‌ ബാവയെ വിശ്വാസികള്‍ കരുതുന്നത്. 1980 സെപ്തംബര്‍ 14-ന് സഭയുടെ തലവനായി ചുമതലയേറ്റ ഇഗ്‌നാത്തിയോസ് പ്രഥമന്‍ നാല് തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

 

1933 ഏപ്രില്‍ 21 ന്‌ ഇറാഖിലാണ് ഇഗ്‌നാത്തിയോസ് പ്രഥമന്‍ ജനിച്ചത്. സെന്‍ഹരീബ്‌ എന്നായിരുന്നു പേര്‌. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം ആറാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നതോടെ സഖാ എന്ന്‍ വിളിക്കപ്പെട്ടു.

 

റോമന്‍ കത്തോലിക്കാ സഭ നടത്തിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ യാക്കോബായ സഭയുടെ നിരീക്ഷകനായിരുന്നു പുരോഹിതനായിരുന്ന സഖാ റമ്പാന്‍. 1963 നവംബര്‍ 17-ന്‌ യാക്കോബ്‌ തൃതീയന്‍ ബാവ അദ്ദേഹത്തെ ഇറാഖിലെ മൂസലിലെ മെത്രാപ്പോലീത്തയായി മോര്‍ സേവേറിയോസ്‌ സഖാ എന്ന്‌ നാമകരണം ചെയ്ത് വാഴിച്ചു. 1969-ല്‍ ബാഗ്‌ദാദിലെ ആര്‍ച്ച്‌ ബിഷപ്പായി. 1980 ജൂണ്‍ 25 ന്‌ അന്നത്തെ ശ്രേഷ്‌ഠ കാതോലിക്കയായിരുന്ന ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡാണ്‌ ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായി സഖാ പ്രഥമനെ തെരഞ്ഞെടുത്തത്‌.