Skip to main content
ന്യൂഡല്‍ഹി

തൃണമൂൽ നേതാവ് മമത ബാനർജി നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ അന്നാ ഹസാരെ പങ്കെടുത്തില്ല. അന്നാ ഹസാരെ മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു രാംലീലാ മൈതാനിയില്‍ നടന്നത്. മമതയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് ഹസാരെ നേരത്തെ അറിയിച്ചിരുന്നു.

 

ഡല്‍ഹിയില്‍ ഉണ്ടായിട്ടും ഹസാരെ റാലിയില്‍ പങ്കെടുക്കാത്തിന്റെ നിരാശ മമതയെ മറച്ചു പിടിച്ചില്ല. ഹസാരെയുടെ ക്ഷണപ്രകാരമാണ് ബംഗാളില്‍ നിന്നും താന്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും യോഗം തുടങ്ങിയപ്പോഴാണ് ഹസാരെ വരില്ലെന്ന് അറിഞ്ഞതെന്നും മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ അനാരോഗ്യം മൂലമാണ് ഹസാരെ റാലിയില്‍ പങ്കെടുക്കാഞ്ഞതെന്നാണ് ഹസാരെയോടുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നത്.