Skip to main content
തിരുവനന്തപുരം

Sheila-Dikshitഷീലാ ദീക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ച ഒഴിവിലാണ് ഷീലാ ദീക്ഷിത് ചുമതലയേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തില്ല.

 

കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജാണ് ഷീല ചുമതലയേല്‍ക്കും വരെ കേരളാഗവര്‍ണറിന്റെ അധികചുമതല വഹിച്ചത്. 1998-2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ ഷീല ദീക്ഷിത് അരവിന്ദ് കെജ്‌രിവാളിനോടാണ് പരാജയപ്പെട്ടത്