Skip to main content
തിരുവനന്തപുരം

sheela കേരള ഗവര്‍ണറായി ഷീലാ ദീക്ഷിത് മാര്‍ച്ച് 11 ചൊവ്വാഴ്ച ചുമതലയേല്‍ക്കും. മാര്‍ച്ച് 10-ന് നിയുക്ത ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ സ്വീകരണം നല്‍കും. 11-ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 

സംസ്ഥാനത്ത് ആക്ടിംഗ് ഗവര്‍ണറായി എച്ച്.ആര്‍. ഭരദ്വാജ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ , ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ , ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.