239 യാത്രക്കാരുമായി ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ ലൈന്‍സ് വിമാനം കാണാതായി. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലേക്കു പോയ എം.എച്ച് 370 വിമാനമാണ് കാണാതായത്. 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ട്. ഇതില്‍ 160 പേരും ചൈനക്കാരാണ്.
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 12.40 നാണ് വിമാനം ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ വിമാനത്തിനു എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. 6.30-ഓടെ ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇറങ്ങേണ്ട വിമാനം. വിയ്റ്റ്‌നാം വ്യോമാതിർത്തിയിൽ വച്ച് കാണായതെന്നാണ് റിപ്പോർട്ട്.
ചൈനയുടെ വ്യോമാതിർത്തിയില്‍ വിമാനം എത്തിയിട്ടില്ലെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോർട്ടു ചെയ്തു. ഹെലികോപ്ടറുകളുടെ സഹായത്താൽ നിരീക്ഷണം നടത്തിവരികയാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.