Skip to main content
തിരുവനന്തപുരം

gold smugglingതിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മസ്ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തില്‍ നിന്ന് ഏഴു കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. 2.1 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം വിമാനത്തിനുള്ളിലെ ടോയ്‌ലറ്റുകള്‍ക്കുള്ളിലെ വെയ്‌സ്റ്റ് ബിന്നിനു പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടു ബിന്നുകളില്‍ നിന്നായി ഏഴ് സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്.

 

തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതുവരെ ആരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല.