ബെയ്ജിങ്
ചൈനയിലെ കുന്‍മിങ് റെയില്‍വേ സ്‌റ്റേഷനില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. 109-ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രവാദികളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ചില തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രിയില്‍ കറുത്ത നിറത്തിലുള്ള യൂണിഫോം ധരിച്ചെത്തിയ സംഘം കണ്ടവരെയെല്ലാം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല പോലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. യൂണിഫോം ധരിച്ചെത്തിയ ആക്രമികളാണ് റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയതെന്ന് ചൈനീസ് സര്‍ക്കാര്‍ ചാനല്‍ യുന്നാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.