Skip to main content
പാലക്കാട്

ommen chandiപ്ലാച്ചിമട സമരസമിതി സെക്രട്ടേറിയറ്റ് നടയില്‍ നാളെ നടത്താനിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി എറണാകുളത്ത് സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലില്‍ 15 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനം ഉണ്ടായത്.

 

തെരഞ്ഞെടുപ്പിന് മുമ്പ് ജനകീയ സമരങ്ങള്‍ക്ക് പരിഹാരം കാണണമെന്നുള്ള കെ.പി.സി.സിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ചര്‍ച്ച. 2011 ഫെബ്രുവരി 24-നായിരുന്നു നിയമ സഭ ഐക്യകണ്‌ഠേനെ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസ്സാക്കിയത്. എന്നാല്‍ ബില്‍ കേന്ദ്രത്തിനയച്ച് മൂന്ന് വര്‍ഷമെടുക്കുമ്പോഴും രാഷ്ട്രപതിയുടെ മുന്നിലെത്തിയിട്ടില്ല.

 

ഇന്ന് പാലക്കാട് ചേര്‍ന്ന സമരസമിതിയുടെ നിര്‍വാഹക സമിതി യോഗമാണ് നാളെ മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്താനിരുന്ന അനിശ്ചിത കാല നിരാഹാരം താല്‍ക്കാലികമായി പിന്‍വലിക്കുന്നതെന്ന് അറിയിച്ചത്. അതേസമയം പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കു മുന്നിലെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.