Skip to main content
കൊച്ചി

gasഫെബ്രുവരി 25 മുതല്‍ വിതരണക്കാരുടെ സമരം മൂലം പാചകവാതക വിതരണം സ്തംഭിക്കും. ഇതുവരെ പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും പറയുന്നത് തങ്ങള്‍ അനുസരിച്ചെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും തങ്ങള്‍ പഴികേള്‍ക്കുന്ന നിലപാട് തുടരാതിരിക്കാനാണ് സമരമെന്ന് വിതരണക്കാര്‍ അറിയിച്ചു.

 

 

ഈ വര്‍ഷം തുടക്കംമുതല്‍ തന്നെ പാചകവാതക വിതരണത്തെ സംബന്ധിച്ച് ആശങ്കകളായിരുന്നു. എണ്ണക്കമ്പനികള്‍ വിതരണക്കാര്‍ക്ക് മേല്‍ മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ്‌ലൈന്‍സ് (എം.ഡി.ജി) ചുമത്തി പിഴ ഈടാക്കുന്നുവെന്നതാണ് സമരത്തിനു പിന്നിലെ മുഖ്യ കാരണം. ഇത് കഴിഞ്ഞവര്‍ഷം പുതുക്കിയിരുന്നു. അതിനാല്‍ തന്നെ സെപ്റ്റംബര്ര്‍ മുതല്‍ സബ്‌സിഡിയില്‍ ആശയക്കുഴപ്പമുണ്ട്. ഏജന്‍സികളിലെ ഔട്ട്‌സോഴ്‌സിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക്‌സ്വന്തം കൈയില്‍ നിന്ന് തുക ഈടാക്കേണ്ട ഗതികേടിലാണെന്ന് വിതരണക്കാര്‍ പറയുന്നു.

 

 

ക്രമക്കേടിന് ഇട നല്‍കാത്ത രീതിയിലുള്ള സുരക്ഷിതമായ സിലിന്‍ഡറുകള്‍ കമ്പനികള്‍ നല്‍കണം, നിയന്ത്രണമില്ലാതെ പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവയ്ക്കണം, വിവിധ ഉപഭോക്താക്കള്‍ക്ക് രണ്ട് രീതിയില്‍ നല്‍കുന്ന സമ്പ്രദായം നീക്കണം, ഡെലിവറി സോഫ്റ്റ്‌വെയര്‍ കുറ്റമറ്റതാക്കണം, എം.ഡി.ജി എഗ്രിമെന്‍റ് നീക്കണം തുടങ്ങിയവയാണ് വിതരണ സംഘടനകളുടെ ആവശ്യം.

 

 

പാചകവാതക വിതരണം നിര്‍ത്തി വയ്ക്കണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മൂന്ന് എണ്ണക്കമ്പനികളുടെ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 25 മുതല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിതരണം മുടങ്ങും. എന്നാല്‍ ആശുപത്രി, ഹോട്ടലുകള്‍ എന്നിവിടങ്ങിലേക്കുള്ള പാചകവാതക വിതരണം തടസപ്പെടില്ല.