Skip to main content
തിരുവനന്തപുരം

v m sudheeranവിജിലൻസ് കേസിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം നൽകരുതെന്നു വി.എം സുധീരന്‍റെ പ്രസ്ഥാവനയെ തുടര്‍ന്ന് കേപ്പിന്റെ ഡയറക്ടറായ റിജി ജി.നായര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു സഹകരണ മന്ത്രിക്കു കത്ത് നല്‍കി.

പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരാണെന്നു കണ്ടെത്തുന്ന പക്ഷം, അന്വേഷണം പൂർത്തിയായി അവരുടെ നിരപരാധിത്വം തെളിയുന്നതുവരെ അവർക്ക് പുതിയ നിയമനം നൽകരുതെന്നു കാണിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ സർക്കാരിനു കത്തുനൽകിയിരുന്നു. അത്തരത്തിൽ  ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ അത്  പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൺസ്യൂമർഫെഡിലെ അഴിമതിയെക്കുറിച്ചുള്ള വിജിലൻസ് കേസിൽപ്പെട്ട റിജി ജി.നായരെ കേപ്പിന്റെ ഡയറക്ടറായി നിയമിച്ചതിനെതിരെ യോഗത്തിൽ വിമർശനമുണ്ടായിരുന്നു.