റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചൈനക്കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ വിറ്റു. ചൈനയിലെ ഗുയിഷൗ പ്രവിശ്യക്കാരനായ ഷൗ ആണ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താന്‍ തന്റെ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്.
കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവ് തന്നെയാണ് കുഞ്ഞിനെ വിറ്റതെന്ന് കണ്ടെത്തുകയായിരുന്നു. ഇയ്യാള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
കുഞ്ഞിനെ 10000 യുവാന്‍ വാങ്ങിയാണ് ( ഏകദേശം ഒരു ലക്ഷം രൂപ) വിറ്റത്. മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് താരമാകാനുളള ആഗ്രഹമാണ് ഷൗനെ തന്റെ കുഞ്ഞിനെ മനുഷ്യക്കടത്തുക്കാര്ക്ക് വില്ക്കാന് പ്രേരിപ്പിച്ചത്. പാട്ടുകാരനാകാന്‍ അതിയായ താല്പര്യമുണ്ടെങ്കിലും വേണ്ടത്ര വരുമാനമില്ലാത്തതാണ് കുഞ്ഞിനെ വില്ക്കാന് കാരണമെന്ന് ഇയ്യാള് പറഞ്ഞു.
കുഞ്ഞിനെ വാങ്ങിയ മനുഷ്യക്കടത്തുകാര്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഉയര്‍ന്ന തുകയ്ക്ക് വിറ്റു. ഒറ്റക്കുട്ടി നയത്തെ തുടര്‍ന്ന് ചൈനയില്‍ കുട്ടികളില്ലാത്ത ധാരാളം ദമ്പതികള്‍ ഉണ്ട്. അതിനാല്‍ തന്നെ അവിടെ മനുഷ്യക്കടത്ത് വ്യാപകമാണ്.