Skip to main content

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ ടെലിഫോണില്‍ വിളിച്ച് സംസാരിച്ചു. ഇറ്റലിയുടെ വിദേശകാര്യ കാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര ന്യൂഡല്‍ഹിയില്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി. നാവികരുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്  ചര്‍ച്ച ചെയ്തതെന്നറിയുന്നു.

 

അതിനിടെ ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനൊ ലതോരെ, സാല്‍വത്തോരെ ജിരോണ്‍ എന്നിവര്‍ക്കെതിരെ  പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച  പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനു പുറമേ കടലില്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന 2002 ലെ സുവാ നിയമം പ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ നിയമം അനുസരിച്ച് കൊലപാതകത്തിന് വധശിക്ഷ ലഭിക്കാം.

 

വ്യാഴാഴ്ച വൈകുന്നേരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് ഏജന്‍സിക്ക് കൈമാറിയത്. 2012 ഫെബ്രുവരി 15ന് നീണ്ടകരയില്‍ നിന്നും 31 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ വച്ച് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്ന് വെടിവച്ച് മത്സ്യത്തൊഴിലാളികളായ ജലസ്ടിന്‍, അജേഷ് പിങ്കു എന്നിവരെ കൊലപ്പെടുത്തി എന്നതാണ് ഏജന്‍സിയുടെ കേസ്.