Skip to main content
കൊച്ചി

nandilath-g-mart logoകൊച്ചിയില്‍ നന്ദിലത്ത് ജി-മാര്‍ട്ട്  ഗൃഹോപകരണ ഷോറൂമിന് തീപിടിച്ചു. ഷോറൂമിന്റെ ഗോഡൗണും രണ്ട് വാഹനങ്ങളും പൂര്‍ണമായി അഗ്‌നിക്കിരയായി. സമീപത്തുണ്ടായിരുന്ന കെട്ടിട ഉടമയുടെ വീടിന്റെ മുന്‍വശത്തിനും തീ പിടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

 

ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്. അവിടെ നിന്ന് ഷോറൂമിലേയ്ക്ക് പടരുകയായിരുന്നു. ഷോറൂമിന്റെ മുന്‍ഭാഗത്താണ് കാര്യമായ നാശം ഉണ്ടായത്. പുറത്ത് നിര്‍ത്തിയിട്ടിരുന്നു ഒരു ഇന്നോവ പൂര്‍ണമായും കത്തിനശിച്ചു. നാട്ടുകാരാണ് ആദ്യമെത്തി തീയണയ്ക്കാന്‍ ശ്രമിച്ചത്. പിന്നീട് അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റെത്തി രണ്ട് മണിയോടെ തീ പൂര്‍ണമായി അണച്ചു. എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് വഴിവച്ചതെന്ന് കരുതുന്നു