Skip to main content
തിരുവനന്തപുരം

legislature1സലീം രാജിന്‍റെ ഭൂമി തട്ടിപ്പ് കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സലീം രാജിന്‍റെ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ എടുക്കുന്ന നിലപാട് ദുരൂഹമാണെന്നാണ് കോടിയേരി പറഞ്ഞു. കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവക്കാനില്ലെന്നും അന്വേഷണം സുതാര്യമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും  റവന്യു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി. ഇതോടെയാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

 

സലീം രാജിന്‍റെ കേസില്‍ കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പോലും സര്‍ക്കാര്‍ അട്ടിമറിച്ചതായി കോടിയേരി ആരോപിച്ചു. സലീം രാജിന്‍റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാനും മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും മുഖ്യമന്ത്രിയുമായുള്ള ബന്ധമാണ് സലീം രാജിന് തട്ടിപ്പ് നടത്താന്‍ സഹായകമായതെന്നും കോടിയരി ആരോപിച്ചു