Skip to main content
തിരുവനന്തപുരം

aadhaarജനങ്ങളുടെ ആശങ്കകള്‍ ദൂരികരിച്ചുകൊണ്ടു മാത്രമേ ആധാര്‍ സംബന്ധിച്ച കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുകയുളളൂവെന്ന് വ്യവസായ - ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയെ പിന്തുണച്ച് തയ്യാറാക്കിയ സത്യവാങ്മൂലം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

 

ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്ന് അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചതായി മന്ത്രി അറിയിച്ചു. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവന്നാല്‍ ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

 

ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് സത്യവാങ്മൂലം തയ്യാറാക്കിയത്. മന്ത്രിതലത്തിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്ത് മാത്രമേ സുപ്രീം കോടതിയില്‍ കേരളത്തിന്റെ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയുളളൂവെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.