Skip to main content
തിരുവനന്തപുരം

uae embassy

തിരുവനന്തപുരം നഗരത്തില്‍ യു.എ.ഇയുടെ കോണ്‍സുലേറ്റ് ഉടന്‍  പ്രവര്‍ത്തനമാരംഭിക്കുമെന്ന് യു.എ.ഇ സ്ഥാനപതി മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഒവാസി പ്രഖ്യാപിച്ചു. ഹോട്ടല്‍ താജ് വിവാന്റയില്‍ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിലായിരുന്നു പ്രഖ്യാപനം.

 

യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്കും വിനോദസഞ്ചാരികള്‍ തുടങ്ങിയവര്‍ക്കും യാത്രാസംബന്ധമായ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പ്രവര്‍ത്തനമാരംഭിക്കുവാന്‍ പോകുന്ന യു.എ.ഇ. കോണ്‍സുലേറ്റ് പ്രയോജനപ്പെടും.

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍, നോര്‍ക്ക മന്ത്രി കെ.സി ജോസഫ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികള് ആയിരുന്നു. കേരളാ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികളും മറ്റ് നിരവധി കേരളീയ വ്യവസായികളും നിക്ഷേപകരും പങ്കെടുത്തു.