Skip to main content
ന്യൂഡല്‍ഹി

Vizhinjam port project

 

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി, തീരദേശ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട അന്തിമ അനുമതികള്‍.  കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം വെള്ളിയാഴ്ചയാണ് പ്രത്യേകമായ 29-ഉം പൊതുവായ 14-ഉം നിബന്ധനകളോടെ അനുമതി നല്‍കിയത്. അനുമതി സംബന്ധിച്ച പരാതികള്‍ 30 ദിവസത്തിനകം ദേശീയ ഹരിത ട്രൈബ്യൂണലിനു നല്‍കാം.

 

മന്ത്രാലയത്തിന്റെ വിദഗ്ദ്ധ അവലോകന സമിതി പദ്ധതിയ്ക്ക് ഡിസംബര്‍ മൂന്നിന് അനുമതി നല്‍കാമെന്ന് തീരുമാനമെടുത്തിരുന്നു. സമിതി 17 നിബന്ധനകള്‍ ആണ് നിര്‍ദ്ദേശിച്ചിരുന്നത്.

 

അന്തിമ അനുമതിയില്‍ അപകടകരമായ മാലിന്യങ്ങള്‍ പദ്ധതി പ്രദേശത്ത് തന്നെ സംസ്കരിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം മാലിന്യങ്ങള്‍ തീരദേശ മേഖലയില്‍ സൂക്ഷിക്കരുത്. മേഖലയില്‍ നിന്ന്‍ ഭൂഗര്‍ഭ ജലം വലിച്ചെടുക്കുന്നതും വിലക്കി.

 

അവലോകന സമിതിയുടെ നിര്‍ദ്ദേശം നിര്‍ദ്ദേശം വന്നതിന് പിറ്റേ ദിവസം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. സ്വകാര്യ മേഖലയിലായിരിക്കും തുറമുഖത്തിന്റെ നടത്തിപ്പ്.