Skip to main content
കോഴിക്കോട്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയവ സാക്ഷികള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് 16 പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇതില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ആറുപേരും ഉള്‍പ്പെടും.

 

ഇതോടെ കൂറുമാറിയ 52 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കേസ് നേരിടുന്നവരുടെ എണ്ണം 19 ആയി. നേരത്തെ മൂന്ന്‍ പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസില്‍ ആകെ 284 സാക്ഷികളാണ് ഉണ്ടായിരുന്നത്.

 

ടി.പി വധക്കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ജനുവരി 22-നാണ് 76 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നിലവില്‍ 36 പ്രതികള്‍ ആണുള്ളത്.