Skip to main content
തിരുവനന്തപുരം

no smoking boardകേരളത്തിലെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളെയും പുകവലി വിമുക്തമാക്കാനുള്ള ശ്രമവുമായി വിവിധ ഹോട്ടലുടമാ സംഘടനകള്‍. ഹോട്ടലുകളേയും റെസ്‌റ്റോറന്റുകളേയും പുകവലി വിമുക്തമാക്കുന്നതിന് ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003 അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ എല്ലാ ഹോട്ടലുകളിലും ഏര്‍പ്പെടുത്തുമെന്ന് സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

പുകവലി പാടില്ലെന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍, പുകവലിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥലം തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള, സൗത്ത് ഇന്‍ഡ്യ ഹോട്ടല്‍സ് ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നടപടി.

 

ബാറുകളിലും തീരുമാനം നടപ്പാക്കുമെന്ന് തിരുവനന്തപുരം ജില്ലയിലെ ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനാ ഭാരവാഹികൂടിയായ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. സുധീഷ് കുമാര്‍ പറഞ്ഞു. ഇതിന് പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് സംഘടനാ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു.