Skip to main content
ബെയ്ജിങ്ങ്

ചൈനയുടെ ആദ്യ ചാന്ദ്രപരിവേഷണ പേടകം ‘ചേയ്ഞ്ച് 3’ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ക്ഷിയാംഗ് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്താന്‍ കഴിയുന്ന ‘ജേഡ് റാബിറ്റ്’ എന്ന പേരുള്ള ഉപഗ്രഹമാണ് ചൈന വിക്ഷേപിച്ചത്.

 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ത്രീബി റോക്കറ്റിയിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രന്‍റെ ഉപരിതലത്തിലെ ദൃശ്യങ്ങള്‍ ലഭ്യമാക്കുക, ഘടന പരിശോധിക്കുക, ചന്ദ്രനിലെ പ്രകൃതി വിഭവങ്ങളെ കുറിച്ച് സര്‍വേ നടത്തുക എന്നിവയാണ്ഉപഗ്രഹത്തിന്‍റെ ദൌത്യം.

 

ഉപഗ്രഹത്തിന്റെ വിജയകരമായി വിക്ഷേപണത്തിലൂടെ ബഹിരാകാശ രംഗത്ത് രാജ്യം സൂപ്പര്‍ പവറാണെന്ന് തെളിയിച്ചതായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞു.