ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. മുസ്ലീം സമുദായത്തിന് വേണ്ടി മാത്രം രൂപീകരിച്ച സച്ചാര്‍ സമിതി ശുപാര്‍ശകള്‍ നിയമവിരുദ്ധവും ഒരു സമുദായത്തിന് വേണ്ടി മാത്രം സമിതി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മുസ്ലീങ്ങള്‍ ഉള്‍പ്പടെ അഞ്ചു ന്യൂനപക്ഷ സമുദായത്തിലെ പ്രീ-മെട്രിക്കുലേഷന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ശുപാര്‍ശക്കെതിരെയാണ് മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഏകപക്ഷീയമായ ശുപാര്‍ശകളാണ് സമിതിയില്‍ ഉള്ളതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഒഫീസിലെ 15 ഇന പദ്ധതിയുടെ ഭാഗമായി 2008-ല്‍ പ്രാബല്യത്തില്‍ വന്നതാണ് മുസ്ലിംകള്‍ അടക്കം അഞ്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്.
മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനടക്കം നിരവധി ശുപാര്‍ശകളാണ് സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചത്.