Skip to main content
കൊച്ചി

ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗത്തില്‍ ഇരുചക്ര വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാമെന്ന് ഹൈക്കോടതി. എന്നാല്‍ ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നതിന്റെ പേരില്‍ മാത്രം ലൈസന്‍സ് റദ്ദാക്കില്ലെന്നും അനുവദിക്കപ്പെട്ട വേഗപരിധി ലംഘിച്ചാല്‍ മാത്രമാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ വ്യക്‌തിപരമായ പരാതിയുള്ളവര്‍ക്ക്‌ ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.

 

ഹെല്‍മറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ ലൈസന്‍സ്‌ റദ്ദാക്കുന്നതു ചോദ്യംചെയ്‌തു ശാസ്‌താംകോട്ട സ്വദേശി ദിലീപ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഡിവിഷന്‍ബെഞ്ചിന്റ നടപടി. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ശേഷം അപകടനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.