ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. |
ശ്രീനഗര്‍: ശ്രീനഗറിനടുത്ത് സി.ആര്‍.പി.എഫ്. ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ അഞ്ചു ജവാന്മാരും രണ്ടു അക്രമികളും കൊല്ലപ്പെട്ടു. ബേമിന മേഖലയില്‍ പൊലീസ് പബ്ലിക് സ്കൂളിനടുത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഏഴോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജമ്മു കശ്മീര്‍ പൊലീസ് ഡി.ഐ.ജി. അബ്ദുല്‍ ഗനി മിര്‍ അറിയിച്ചു.
പാര്‍ലിമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുതരണമെന്ന ആവശ്യവുമായി വിഘടനവാദ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെയാണ് ആക്രമണം. പണിമുടക്ക് കാരണം സ്കൂള്‍ അടച്ചിരുന്നതിനാല്‍ കുട്ടികള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
2010ല്‍ ശ്രീനഗറിലെ ലാല്‍ ചൌക്കിലുള്ള സി.ആര്‍.പി.എഫ്. ക്യാമ്പ് ആക്രമണത്തിന് ശേഷം സുരക്ഷാ സേനകള്‍ക്ക് നേരെ നടക്കുന്ന പ്രധാന ആക്രമണമാണിത്. പോലീസും സി.ആര്‍.പി.എഫും ശ്രീനഗറില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.