ഇറാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യു.എസ് തയ്യാറാവുന്നു. യു.എന്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. ആണവ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി.
സമാധാന പരമായ ആണവപദ്ധതിയാണ് ഇറാന്റെതെന്നും ആണവായുധം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് ഹസ്സന്‍ റൊഹാനി നേരത്തെ പറഞ്ഞിരുന്നു. ആണവ വിഷയത്തില്‍ ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റൊഹാനിയുമായി ഒബാമ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തും. നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യു.എസ് ഇറാനുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങുന്നത്.