സി.സി.ടി.വി ദൃശ്യങ്ങളിലൂടെ യു.കെ. യാത്രക്കാരുടെ മനോനില അളക്കുന്നു
യാത്രക്കാരുടെ മനോനില അറിയാൻ ബ്രിട്ടനിലെ നെറ്റ്‌വർക്ക് റെയിൽ സർവീസ് എഐ ക്യാമറ വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നു.സുരക്ഷിതമായി യാത്ര ഉറപ്പാക്കുന്നതിനാണ് നെറ്റ്‌വർക്ക് റെയിൽ ക്യാമറ ദൃശ്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് പറയുന്നു.പൊതു സ്ഥലത്തെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാൽ ഈ പഠനം ഒരു കാരണവശാലും വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാൻ ആവില്ലെന്നും അവർ അവകാശപ്പെടുന്നു.യാത്രക്കാരുടെ വൈകാരികത മനസ്സിലാക്കി അതനുസരിച്ച് അടിയന്തര ഇടപെടലുകൾ സമയാസമയങ്ങളിൽ നടത്തുന്നതിനു വേണ്ടിയാണ് ഈ ശ്രമം എന്നും റെയിൽ അധികൃതർ പറയുന്നു.