അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ ബോസിലാക്കു ജീവപര്യന്തം തടവ് ശിക്ഷ. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ബോ സിലായിക്കു ജീവപര്യന്തം തടവ് വിധിച്ചത്.
ഇദ്ദേഹത്തിന്റെ സ്വത്തുക്കളും മറ്റു വസ്തു വകകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ജീവപര്യന്തം ശിക്ഷക്കു പുറമെ കൈക്കൂലി വാങ്ങിയതിന് 15 വര്‍ഷം തടവും അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഏഴു വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. ആഗസ്റ്റ് 22 നാണ് ബോ സിലാക്കെതിരായ കേസിന്റെ വിചാരണ തുടങ്ങിയത്. വിചാരണ സമയത്ത് തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ഇദ്ദേഹം നിഷേധിച്ചിരുന്നു.
ചോങ്കിങ് നഗരത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ചൈനീസ് രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനിരിക്കയെയാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ചൈനയില്‍ അഴിമതിക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ധേഹം. കുറ്റാരോപിതനാണെന്ന് കണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബോ സിലായിയെ പുറത്താക്കിയിരുന്നു.