Skip to main content

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ. തെളിവ് നശിപ്പിക്കുമെന്ന് ഭയമുണ്ടെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അനുപമ പറഞ്ഞു.

കേസില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല. ഷിജു ഖാന്‍ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെങ്കിലും ഇതില്‍ വിശ്വാസമില്ല' - അനുപമ പറഞ്ഞു.

ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചത്. ഉച്ചയോടെ അനുപമയുടെയും അജിത്തിന്റെയും ഡി.എന്‍.എ സാമ്പിളുകളും ശേഖരിച്ചിരുന്നു.

കുഞ്ഞിനെ കാണാന്‍ അനുപമ അനുവാദം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരമോ ബുധനാഴ്ച രാവിലെയോ ഡി.എന്‍.എ പരിശോധനാ ഫലം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.