Skip to main content

കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 11 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതീതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ശനിയാഴ്ച  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ഞായറാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂരിലും ഓറഞ്ച് അലര്‍ട്ട് ബാധകമായിരിക്കും. 

2021 ജൂലൈ 09: തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
2021 ജൂലൈ 10:  പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ്.
2021 ജൂലൈ 11:  ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
2021 ജൂലൈ 12: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.
2021 ജൂലൈ 13: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു.