Skip to main content

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാനുള്ള കേരളത്തിന്റെ പരിശ്രമം ഫലം കണ്ടു. ചികിത്സയ്ക്ക്് ആവശ്യമായിട്ടുള്ള പതിനെട്ട് കോടി രൂപ മറിയുമ്മയുടെ അക്കൗണ്ടിലെത്തി. പതിനെട്ട് കോടി രൂപ ലഭിച്ചുവെന്ന്് കുടുംബം തന്നെയാണ് അറിയിച്ചത്.

മൂന്ന് ദിവസം കൊണ്ടാണ് പതിനെട്ട് കോടി രൂപ അക്കൗണ്ടിലെത്തിയത്. അനൗദ്യോഗിക കണക്ക് പ്രകാരം ആവശ്യമുള്ള പൈസ ലഭ്യമായിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ലോകത്തുള്ള നന്മയുള്ള എല്ലാ മനുഷ്യരോടും മാധ്യമങ്ങളോടും നന്ദി പറയുകയാണെന്ന് ചികിത്സാ സഹായ കമ്മിറ്റി പറഞ്ഞു. രാവിലെ തന്നെ പതിനാല് കോടി രൂപ അക്കൗണ്ടിലെത്തിയെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.

ലോകത്തിലെ ഏറ്റവും വില കൂടിയ, 18 കോടിയുടെ മരുന്നാണ് മുഹമ്മദിന്റെ ചികിത്സയ്ക്ക്ക് വേണ്ടത്. ഒരു ഡോസ് മരുന്നിനാണ് 18 കോടി രൂപ വില. മാട്ടൂലിലെ റഫീഖ്- മറിയുമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തകുട്ടിയായ അഫ്രയ്ക്കും ഇതേ രോഗമാണ്. ഇതിനിടെയാണ് അനുജനും സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥീരികരിക്കുന്നത്. അഫ്രയക്ക് പതിനഞ്ച് വയസായതുകൊണ്ട് തന്നെ മരുന്ന് ഇനി ഫല പ്രദമായിരിക്കില്ല.