കൊച്ചി
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് അസാധുവാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, എ.വി രാമകൃഷ്ണപിള്ള, എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
എസ്റ്റേറ്റുകളില്‍ നിന്ന് മരം മുറിക്കാനുള്ള അനുമതി ഹൈക്കോടതി കമ്പനിക്കു നല്‍കി. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ പരിഗണിക്കുന്ന സിവില്‍ കേസുകള്‍ സര്‍ക്കാരിന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല വിദേശ കമ്പനിക്ക് സ്വത്ത് കൈവശം വെക്കാന്‍ അര്‍ഹതയില്ലെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല.
പല ജില്ലകളിലായി 60000 ഏക്കര്‍ ഭൂമിയാണ് ഹാരിസണിന്‍റെ കൈവശമുള്ളത്. വ്യാജപട്ടയങ്ങള്‍ ഉപയോഗിച്ചാണ് ഹാരിസണ്‍ ഭൂമി കയ്യേറിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.