Skip to main content

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ടി.പി.ആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി 6 ശതമാനത്തിനു താഴെയുള്ള സ്ഥലങ്ങള്‍ എ വിഭാഗത്തിലായിരിക്കും. 6 മുതല്‍ 12വരെയുള്ള സ്ഥലങ്ങള്‍ ബി, 12 മുതല്‍ 18വരെ സി, 18ന് മുകളില്‍ ഡി. മുന്‍പ് 24ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്.