Skip to main content

പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിതാ കമ്മിഷന്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജോസഫൈന്റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്.

ഇതിന് തൊട്ടുമുന്‍പ് കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇവരും ജോസഫൈന്റെ കോലം കത്തിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.