Skip to main content

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ 5 വരെയാണ് കര്‍ഫ്യു . വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റര്‍ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.