Skip to main content

ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്തിടെ പാര്‍ട്ടിയിലേത്തിയ ശോഭയ്ക്ക് വേണ്ട പരിഗണന നല്‍കണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു അവര്‍ 10 മാസത്തെ ഇടവേളക്ക് ശേഷം പാര്‍ട്ടിയില്‍ സജീവമായത്. തെരഞ്ഞെടുപ്പ് കമ്മിറ്റി വന്നപ്പോള്‍ അവര്‍ വീണ്ടും കമ്മിറ്റിക്ക് പുറത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കമ്മിറ്റികള്‍ ഇനിയും വരാന്‍ ഉണ്ടെന്നും, വൈസ്പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമേ കോര്‍ കമ്മിറ്റിയില്‍ ഉള്ളൂവെന്നുമാണ് ഇതേക്കുറിച്ച് പി കെ കൃഷ്ണദാസിന്റെ പക്ഷം.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍.