Skip to main content

സംസ്ഥാനത്ത് കോളേജുകള്‍ നാലാം തീയതി മുതല്‍ തുറക്കുകയാണ്. തിയേറ്ററുകള്‍ തുറക്കുന്നതിനും അനുമതി നല്‍കിയിരുന്നു. പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ചു കൊണ്ടാണ് തീയേറ്ററുകള്‍ തുറക്കുക. കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖകളും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആഘോഷങ്ങളും സ്‌ക്കൂളും കോളേജുകളും തുറക്കുന്നതുമെല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികില്‍സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും.