Skip to main content

ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 6 പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. കൊവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്.

വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെ വേഗം മറ്റൊരാളിലേക്ക് പകരും. ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഇനിയുള്ളത് ജാഗ്രതയുടെ ദിനങ്ങളാണ്. നാം കൂടുതല്‍ കരുതലോടെയും ഉത്തരവാദിത്വത്തോടെയും ഇടപെടേണ്ടത് അനിവാര്യമാണ്. 

അടുത്തിടെ യു.കെ.യില്‍ നിന്നും സംസ്ഥാനത്ത് എത്തിയ 29 പേര്‍ക്ക് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍.ഐ.വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്.എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.