Skip to main content

തിരുവനന്തപുരം ഇടവ അയിരൂരില്‍ അമ്മയെ മര്‍ദിച്ച മകന്‍ അറസ്റ്റില്‍. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ മര്‍ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. മര്‍ദനം സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. 

സ്ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ മകനെതിരെ മൊഴി നല്‍കില്ലെന്നാണ് അമ്മയുടെ നിലപാട്.