Skip to main content

കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സി.പി.ഐ.എമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമില്‍ ചെയര്‍മാന്‍ ആകും.

നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ ജയിച്ചത്. ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗമാണ് ആന്റോയെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.