Skip to main content

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. വയനാട്ടില്‍ 27.44 ശതമാനവും പാലക്കാട് 26.18 ശതമാനവും തൃശൂരില്‍ 26.41 ശതമാനവും എറണാകുളത്ത് 25.89 ശതമാനവും കോട്ടയത്ത് 26.33 ശതമാനം പോളിംഗും രേഖപ്പെടുത്തിക്കഴിഞ്ഞു.

ജില്ലകളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു.