Skip to main content

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

സി എം രവീന്ദ്രന് കടുത്ത തലവേദനയും, ക്ഷീണവുമുണ്ട്. തലച്ചോറിന്റെ എം.ആര്‍.ഐ സ്‌കാന്‍ എടുക്കണമെന്നും വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രം ഡിസ്ചാര്‍ജ് ചെയ്യുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

ഇന്നലെയാണ് സിഎം രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കൊവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം.