Skip to main content

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെതിരെ തെളിവുണ്ടെന്ന് അന്വേഷണസംഘം. പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ബേക്കല്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ പ്രദീപ് കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.