കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസില്‍ പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. സിലി വധക്കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്ഫൈന് എന്നിവരാണ് കൊല്ലപ്പെട്ടത്.