Skip to main content

സ്വപ്ന സുരേഷ് സ്പേസ് പാര്‍ക്കിലെ ജോലി നേടിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് പോലീസ്. സ്പേസ് പാര്‍ക്കിന് കീഴിലെ വിഷന്‍ടെക്ക്  പ്രൊജക്ട് കോര്‍ഡിനേറ്ററായ സ്വപ്നയ്ക്കെതിരേ  ഇത് സംബന്ധിച്ച് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് പോലീസ്  കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, പിഡബ്ല്യുസി, വിഷന്‍ടെക് അധികൃതര്‍ മൊഴി നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോര്‍ട്ട്.

മുന്ന് ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു ജോലി. ഇത്തരത്തില്‍ 20 ലക്ഷം രൂപയോളം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലിയില്‍ നിന്ന് സ്വപ്ന കൈപ്പറ്റിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.