Skip to main content

തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപനയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ആദ്യത്തെ മൂന്നു പ്രതികള്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് മൂന്നുപ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.